Connect with us

School Kalolsavam

"കട്ടക്ക് കൊട്ടി' പെൺകുട്ട്യോൾ കൂടെ പോന്നു എ ഗ്രേഡ്

പെൺകുട്ടികൾ ഉൾപ്പെട്ട ഏക ടീം

Published

|

Last Updated

ചെണ്ടമേളത്തിൽ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി പെൺകുട്ടികളും ചേർന്ന് കൊട്ടിക്കയറിയതോടെ എ ഗ്രേഡ് നേട്ടവുമായി വയനാട് മീനങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ.ഹൈസ്‌കൂൾ വിഭാഗം ചെണ്ടമേള മത്സരത്തിലുണ്ടായിരുന്ന 16 ടീമുകളിൽ പെൺകുട്ടികൾ ഉൾപ്പെട്ട ഏക ടീമും ഇവരുടേതായിരുന്നു. അതിസങ്കീർണമായ ചിട്ടകളും താളവിന്യാസങ്ങളും ഉൾക്കൊള്ളുന്ന ചെണ്ടമേളത്തിൽ അതി വിദഗ്ധമായാണ് ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും താളം പിടിച്ചത്.ഏഴ് പേർ ഉൾക്കൊള്ളുന്ന ടീമിൽ ലിന മരിയ, നിരഞ്ജന, ഗ്രീഷ്മ എന്നീ മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്.

സുൽത്താൻ ബത്തേരി സ്വദേശി കലാനിലയം വിജേഷാണ് ടീമിന് പരിശീലനം നൽകിയത്.15 വർഷമായി ചെണ്ട വാദ്യ പരിശീലന രംഗത്തുള്ള വിജേഷ് പരിശീലിപ്പിക്കുന്ന ആറാമത്തെ ടീമാണ് സംസ്ഥാന മത്സരത്തിനെത്തുന്നത്.

നിരന്തര അഭ്യാസംകൊണ്ട് മാത്രം മികച്ച പ്രകടനം നടത്താൻ കഴിയുന്ന ചെണ്ടമേളത്തിന് 45 ദിവസത്തെ പരിശീലനം മാത്രമാണ് നൽകിയതെന്ന് പരിശീലകൻ പറഞ്ഞു. പെൺകുട്ടികളെ മുൻ നിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ പ്രചോദനമായതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. അദ്വൈത്, വിജിത്ത്, അനജ്, ശരത്ത് എന്നിവരാണ് മറ്റു മത്സരാർഥികൾ. കേരളത്തിന്റെ തനത് വാദ്യകലകളിൽ ഏറ്റവും ജനകീയമായ ചെണ്ടമേളം ആസ്വദിക്കാൻ നിറഞ്ഞ സദസ്സാണ് നാരകംപൂരം വേദിയിൽ തിങ്ങിനിറഞ്ഞത്.

---- facebook comment plugin here -----

Latest