Connect with us

National

ക്രൂഡ് ഓയില്‍, എടിഎഎഫ്, ഡീസല്‍ നികുതി കുറയും; വിന്‍ഡ് ഫാള്‍ ടാക്‌സ് കുറച്ച് കേന്ദ്രം

എണ്ണയുടെ പ്രധാന ഉപഭോക്താവും ഇറക്കുമതിക്കാരനുമാണ് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി| ക്രൂഡ് ഓയിലിന്റെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെയും(എടിഎഫ്) ഡീസലിന്റെയും കയറ്റുമതിയുടെ വിന്‍ഡ് ഫാള്‍ ടാക്‌സ് കുറച്ച് കേന്ദ്രം.  ക്രൂഡ് ഓയിലിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് ടണ്ണിന് 2,100 രൂപയില്‍ നിന്ന് 1,900 രൂപയായി കുറഞ്ഞു. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ കയറ്റുമതി നികുതി ലിറ്ററിന് 4.5 രൂപയില്‍ നിന്ന് 3.5 രൂപയുമായി. ഡീസലിന്റെ കയറ്റുമതി നികുതി ലിറ്ററിന് 6.5 രൂപയില്‍ നിന്ന് 5 രൂപയായും വെട്ടിക്കുറച്ചു.
എണ്ണയുടെ പ്രധാന ഉപഭോക്താവും ഇറക്കുമതിക്കാരനുമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിച്ച 60 ഡോളറിന്റെ വില പരിധിയില്‍ താഴെയാണ് ഇന്ത്യ റഷ്യന്‍ ക്രൂഡ് വാങ്ങുന്നത്. 2022 ഡിസംബറില്‍ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറിയിരിക്കുകയാണ് മോസ്‌കോ.

എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്‌സയുടെ കണക്കുകള്‍ പ്രകാരം ഡിസംബറില്‍ ഇന്ത്യ ആദ്യമായി റഷ്യയില്‍ നിന്ന് പ്രതിദിനം 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഡിസംബറില്‍ മാത്രം റഷ്യ 1.19 ദശലക്ഷം ബിപിഡി ക്രൂഡ് ഓയില്‍ ഇന്ത്യക്ക് നല്‍കി. നവംബറില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 909,403 ബിപിഡി ക്രൂഡ് ഓയിലാണ്.