Connect with us

Kerala

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സി പി എം; സന്തോഷ് കുമാറിനെ തള്ളി ബിനോയ് വിശ്വം

ഇക്കാര്യത്തില്‍ ഇടപെടാന്‍ സി പി ഐക്ക് താത്പര്യമില്ല. മറിച്ചുള്ള ചില മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സി പി എമ്മിനാണെന്ന് പ്രതിപക്ഷത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ ഇടപെടാന്‍ സി പി ഐക്ക് താത്പര്യമില്ലെന്നും മറിച്ചുള്ള ചില മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണെന്നും എഫ് ബി കുറിപ്പില്‍ ബിനോയ് വിശ്വം വ്യക്തമാക്കി.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ മുഖത്തെ കൊണ്ടുവരണമെന്ന് സി പി ഐ നേതാവും എം പിയുമായ പി സന്തോഷ് കുമാര്‍ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ ഡി എഫിന് നേരിടേണ്ടി വന്നത് ലജ്ജാകരമായ പരാജയമാണെന്നും പാര്‍ട്ടിയെ ഇനി മുന്നോട്ടു നയിക്കേണ്ടത് പുതുമുഖങ്ങളായിരിക്കണം എന്നുമായിരുന്നു സന്തോഷ് കുമാറിന്റെ പ്രസ്താവന. പ്രതിപക്ഷ നേതാവായി പിണറായിക്ക് പകരം പുതുമുഖം വരണമെന്നും അദ്ദേഹം ഐ എ എന്‍ എസ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

കാരണങ്ങള്‍ എന്തൊക്കെയായാലും തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചേ മതിയാകൂ. അപമാനകരവും ലജ്ജാകരവുമായ തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. തോല്‍വിക്ക് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. സര്‍ക്കാരിന്റെ പ്രകടനം ഒരു തരത്തില്‍ മികച്ചതായിരുന്നു. എന്നാല്‍ അതിന് അപ്പുറത്തേക്ക് പല പ്രശ്നങ്ങളും വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എല്‍ ഡി എഫ് ഇക്കാര്യങ്ങളെല്ലാം ഗൗരവത്തില്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest