Kerala
ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് സി പി എം ലീഗിനു പിന്നാലെ നടക്കുന്നത്: വി ഡി സതീശന്‍
'സി പി എമ്മിന്റെ ലക്ഷ്യം ഫലസ്തീനല്ല, രാഷ്ട്രീയ ലാഭമാണ്. ഒരു ലീഗുകാരനും സി പി എം റാലിയില്‍ പങ്കെടുക്കില്ല. നേതൃത്വം പറയുന്നതേ അവര്‍ അനുസരിക്കൂ.'

കൊച്ചി | രാഷ്ട്രീയ ലാഭത്തിനായി സി പി എം ഫലസ്തീന്‍ വിഷയത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി പി എമ്മിന്റെ ലക്ഷ്യം ഫലസ്തീനല്ല, രാഷ്ട്രീയ ലാഭമാണ്. ഫലസ്തീന്‍ റാലിയെ സി പി എം ലീഗ് ചര്‍ച്ചയില്‍ കൊണ്ടുകെട്ടിയെന്നും സതീശന്‍ ആരോപിച്ചു.
ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് സി പി എം ലീഗിനു പിന്നാലെ നടക്കുന്നത്. ക്ഷണം കിട്ടി 48 മണിക്കൂറിനുള്ളില്‍ ലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആശയക്കുഴപ്പമില്ലെന്നും സതീശന്‍ പറഞ്ഞു.
ഒരു ലീഗുകാരനും സി പി എം റാലിയില്‍ പങ്കെടുക്കില്ല. നേതൃത്വം പറയുന്നതേ അവര്‍ അനുസരിക്കൂവെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
---- facebook comment plugin here -----