Kerala
സിപിഎം മനുഷ്യരുടെ പാര്‍ട്ടിയാണ്; ഭാവിയില്‍ തെറ്റുപറ്റാതിരിക്കാന്‍ ശ്രമിക്കും: ഇപി ജയരാജന്‍
ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സര്‍ക്കാര്‍ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ജയരാജന്‍
കണ്ണൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ഇത്തരമൊരു ജനവിധി കണക്കാക്കിയില്ല. എല്ലാ രംഗങ്ങളിലും കേരളം വളര്‍ച്ച ഉണ്ടാക്കിയ കാലഘട്ടമാണ് കടന്നുപോയതെന്നും ജയരാജന്‍ പറഞ്ഞു.ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സര്‍ക്കാര്‍ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ജയരാജന്‍ പറഞ്ഞു
102 സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല. ബിജെപി മൂന്ന് സീറ്റ് നേടിയത് ദുഃഖത്തിന്റെ ആരംഭമാണ്.10 വര്‍ഷത്തിനിടെ ഒരു പിശകും ഉണ്ടായില്ലെന്ന് പറയുന്നില്ല. സിപിഎം മനുഷ്യരുടെ പാര്‍ട്ടി ആണ്. ഭാവിയില്‍ തെറ്റ് പറ്റാതിരിക്കാന്‍ ശ്രമിക്കും. ഇടതുപക്ഷം തകര്‍ന്നു എന്ന് കരുതരുത്. ചോര്‍ന്നു പോയ ജനകീയ ശക്തി തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമെന്നും ജയരാജന്‍ പറഞ്ഞു.







