Connect with us

Kerala

പറവൂരില്‍ വി ഡി സതീശനെതിരെ സിപിഐയുടെ ഇ ടി ടൈസണ്‍ ഇറങ്ങും

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്

Published

|

Last Updated

കൊച്ചി |  പറവൂരില്‍ വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍ രംഗത്തിറക്കാന്‍ സിപിഐയില്‍ തീരുമാനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. നിലവില്‍ കയ്പമംഗലം എംഎല്‍എയാണ് ഇ ടി ടൈസണ്‍. രണ്ട് ടേമിന് ശേഷമാണ് ഇ ടി ടൈസണ്‍ പറവൂരില്‍ എത്തുന്നത്. സതീശനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

ജില്ലാ നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇ ടി ടൈസണ്‍ ഇടംപിടിച്ചിരുന്നില്ല. എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ ബി അറുമുഖന്‍ എന്നിവരായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. ഈ പേരുകളെല്ലാം തള്ളിയാണ് ഇ ടി ടൈസണിലേക്ക് പാര്‍ട്ടി എത്തിയത്. സതീശനെതിരെ ടൈസണിന് മിന്നും പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഐ വിലയിരുത്തുന്നത്.

2001 മുതല്‍ പറവൂരില്‍ നിന്നുള്ള എംഎല്‍എയാണ് സതീശന്‍ . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ നിക്സണ്‍ ആയിരുന്നു സതീശന്റെ പ്രധാന എതിരാളി. എന്നാല്‍ 21,301 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സതീശന്‍ വിജയിക്കുകയായിരുന്നു. സതീശന്‍ 82,264 വോട്ടുകള്‍ നേടിയപ്പോള്‍ നിക്സന്‍ നേടിയത് 60,963 വോട്ടുകളായിരുന്നു. ബിജെപിയുടെ എ ബി ജയപ്രകാശിന് 12,964 വോട്ടുകളാണ് നേടാനായത്.

 

Latest