Kerala
കൊവിഡ്: അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെക്കാന്‍ പി എസ് സി തീരുമാനം
വകുപ്പ് തല പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടു നല്‍കുന്നതും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കും

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സര്‍വീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാന്‍ പിഎസ്‌സി തീരുമാനിച്ചു .അതേ സമയം ഫെബ്രുവരി 4 ലേക്കു മാറ്റി വെച്ച കേരള വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും.
വകുപ്പ് തല പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടു നല്‍കുന്നതും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കും. സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമുള്ളവര്‍ നിയമനാധികാരിയുടെ ശിപാര്‍ശ കത്ത് സഹിതം തപാല്‍ വഴിയോ ഇ-മെയിലിലോ അപേക്ഷിക്കുകയാണെങ്കില്‍ ആവശ്യമായ മുന്‍ഗണന നല്‍കി തപാല്‍ വഴി അയച്ചുകൊടുക്കുമെന്നും പിഎസ്‌സി അറിയിച്ചു.