Connect with us

National

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത്  2,380 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം 30,041 ല്‍ നിന്ന് 27,212 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി (4,49,69,630) ഉയര്‍ന്നു. കൂടാതെ 15 മരണങ്ങളോടെ മരണസംഖ്യ 5,31,659 ആയി.

രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 4,44,10,738 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്.