case against kt jaleel
കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
ആര്‍ എസ് എസ് നേതാവ് അരുണ്‍ മോഹന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്
പത്തനംതിട്ട | കശ്മീര്‍ സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കെ ടി ജലീല്‍ എം എല്‍ എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആര്‍ എസ് എസ് നേതാവ് അരുണ്‍ മോഹന്‍ നല്‍കിയ ഹരജിയിലാണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കീഴ്‌വായ്പൂര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഇന്ന് തന്നെ കേസെടുക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെയും ചില പരാതികള്‍ കീഴ്‌വായ്പൂര്‍ സ്റ്റേഷനില്‍ നല്‍കിയിരുന്നു. ഇതെല്ലാം ചേര്‍ത്ത് ഒറ്റക്കേസായാകും കേസെടുക്കുകയെന്നാണ് അറിയുന്നത്.







