Connect with us

Kerala

കോടതി നോട്ടുനിരോധനത്തെ പിന്തുണച്ചിട്ടില്ല: കെ എന്‍ ബാലഗോപാല്‍

'നോട്ടുനിരോധനത്തിന്റെ ഫലപ്രാപ്തിയല്ല, തീരുമാനമെടുക്കാനുള്ള സര്‍ക്കാരിന്റെ അധികാരം മാത്രമാണ് പരിഗണിച്ചത്.'

Published

|

Last Updated

തിരുവനന്തപുരം | കോടതി നോട്ടുനിരോധനത്തെ പിന്തുണച്ചിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തീരുമാനമെടുക്കാനുള്ള സര്‍ക്കാരിന്റെ അധികാരം മാത്രമാണ് പരിഗണിച്ചത്. നോട്ടുനിരോധനത്തിന്റെ ഫലപ്രാപ്തിയല്ല കോടതി പരിശോധിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ നാല് പേരും നിരോധനത്തെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം എതിര്‍ത്തു.500, 1000 രൂപ നോട്ടുകളുടെ അസാധുവാക്കല്‍ നടപടിയില്‍ ഒരു കുഴപ്പവുമില്ലെന്ന് ഭൂരിപക്ഷ ബഞ്ച് വിധിയില്‍വ്യക്തമാക്കി.

ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗരത്‌ന എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇതില്‍ ബി വി നാഗരത്‌ന മാത്രമാണ് നോട്ട് നിരോധനം തെറ്റായ നടപടിയാണെന്ന് വിധിയെഴുതിയത്.