Connect with us

Kerala

നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചക്കിടെയായിരുന്നു തര്‍ക്കം ഉടലെടുത്തത്

Published

|

Last Updated

പാലക്കാട്  \ ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം. കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചക്കിടെയായിരുന്നു തര്‍ക്കം ഉടലെടുത്തത്.

യുഡിഎഫ് അംഗം എം ഗോപന്‍ സംസാരിച്ചു കൊണ്ടിരിക്കെ സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിരോധം തീര്‍ത്തതോടെയായിരുന്നു തര്‍ക്കവും ബഹളവും ഉടലെടുത്തത്. സിഎമ്മിനെതിരെ ബിജെപി അംഗങ്ങളും രംഗത്തെത്തിയതോടെ തര്‍ക്കം കൈയ്യാങ്കളിയായി. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്.