Connect with us

National

ബി ജെ പിക്കെതിരെ അഴിമതി കാർഡ്; കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്ക് മുമ്പായി മറുപടി നൽകണമെന്ന് കമ്മീഷൻ

Published

|

Last Updated

ബംഗളൂരു |കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിക്കെതിരെ അഴിമതി കാർഡ് പുറത്തിറക്കിയതിന് കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കാർഡിലെ ആരോപണങ്ങൾക്ക് തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്ക് മുമ്പായി മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.

40 ശതമാനം കമ്മീഷൻ സർക്കാരാണെന്ന ആരോപണത്തിന് പിന്നാലെയാണ് ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ഇന്നലെ അഴിമതി കാർഡ് പുറത്തുവിട്ടത്. കർണാടകയുടെ ഔദ്യോഗിക ഭാഷയായ കന്നടയിലും ഇംഗ്ലീഷിലും പുറത്തിറക്കിയ കാർഡിൽ മുഖ്യ മന്ത്രി പദവിക്ക് 2500 കോടി, മന്ത്രിമാർക്ക് 500 കോടി എന്നിങ്ങനെ നിരക്കുകൾ രേഖപ്പെടുത്തിയിരുന്നു. ഇതുവഴി 1.50 ലക്ഷം കോടി ബിജെപി കവർന്നെന്നും  കോൺഗ്രസ് ആരോപിച്ചു.