Ongoing News
കരാര്‍ കമ്പനി ശമ്പളം നിഷേധിച്ചു; ആത്മഹത്യാ ഭീഷണി മുഴക്കി പ്രവാസി തൊഴിലാളികള്‍
ഇവര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ള എല്ലാ കുടിശ്ശികയും തീര്‍ത്ത് രാജ്യത്ത് നിന്ന് നാടുകടത്താനും രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നത് തടയാനും നിര്‍ദേശം നല്‍കിയതായി അധികൃതര്‍.
കുവൈത്ത് സിറ്റി | കരാര്‍ കമ്പനി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് 13 പ്രവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. സാല്‍മീയയിലെ കെട്ടിടത്തിന്റെ 25ാം നിലയില്‍ നിന്ന് താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഇവരെ എല്ലാവരെയും സുരക്ഷാസേന നിയന്ത്രണത്തിലാക്കി.
13 പേരും ഒരേ രാജ്യക്കാരാണെന്നും ഒരു കരാര്‍ കമ്പനിയുടെ വാണിജ്യ സന്ദര്‍ശന വിസയിലാണ് ഇവര്‍ രാജ്യത്ത് പ്രവേശിച്ചതെന്നും കമ്പനിയില്‍ ദിവസ വേതനത്തിനാണ് എല്ലാവരും ജോലി ചെയ്യുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇവര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ള എല്ലാ കുടിശ്ശികയും തീര്‍ത്ത് രാജ്യത്ത് നിന്ന് നാടുകടത്താനും രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നത് തടയാനും നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇവരെ നിയമിച്ച കമ്പനിക്കെതിരെ നിയമനടപടികളും സ്വീകരിക്കും.



