Connect with us

school stationary

കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ ഇന്ന് മുതല്‍

അധ്യയന വര്‍ഷാരംഭത്തിലെ വിപണിയിലെ കൃത്രിമമായ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നിർദേശപ്രകാരമാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡ് മുഖേന ത്രിവേണി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്.

Published

|

Last Updated

കോഴിക്കോട്| സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കണ്‍സ്യൂമര്‍ ഫെഡ് നടപ്പാക്കുന്ന സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ക്ക് ഇന്ന് തുടക്കമാകും. മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂള്‍ മാര്‍ക്കറ്റുകളുടെയും കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം മുതലക്കുളം ത്രിവേണി സൂപര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ രാവിലെ പത്തിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ജില്ലയില്‍ 35 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ നേത്യത്വത്തില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്. അധ്യയന വര്‍ഷാരംഭത്തിലെ വിപണിയിലെ കൃത്രിമമായ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നിർദേശപ്രകാരമാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡ് മുഖേന ത്രിവേണി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്.