Kasargod
ചെന്നൈ മെയിലിന് സ്റ്റോപ്പ്, എസ്‌കലേറ്റര്‍ നിര്‍മ്മാണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് ജനകീയ കൂട്ടായ്മ നിവേദനം സമര്‍പ്പിച്ചു
റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ നിവേദനത്തില്‍ ഉള്‍പ്പെട്ട നീലേശ്വരത്തിന്റെ വികസന കാര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് എം പി

നീലേശ്വരം | 12601/12602 എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ – എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ മെയില്‍, 16355/16356 കൊച്ചുവേളി- മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്സ്, 16621/16622 രാമേശ്വരം – മംഗളൂരു സെന്‍ട്രല്‍ വീക്കിലി എക്പ്രസ്സ്, റെയില്‍വെ പുതിയതായി അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ബൈന്തൂര്‍ -രാമേശ്വരം എക്‌സ്പ്രസ്സ്, കോയമ്പത്തൂര്‍ – മംഗളൂരു- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് വന്ദേ ഭാരത് എക്‌സ്പ്രസ്സ് എന്നിവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള നൂറ് സാമൂഹ്യ-സാംസ്‌കാരിക സംഘടന ഭാരവാഹികള്‍ ഒപ്പിട്ട നിവേദനം കേന്ദ്ര റെയില്‍വെ മന്ത്രിക്ക് സമര്‍പ്പിക്കുന്നതിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ക്ക് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ.നന്ദകുമാര്‍ കോറോത്ത് കൈമാറി.
വരുമാനത്തിന്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തുള്ള നീലേശ്വരത്ത്
11097/11098 പൂന -എറണാകുളം ജംഗ്ഷന്‍ – പൂന പൂര്‍ണ്ണ എക്‌സ്പ്രസ്സ്, 16337/16338 ഓഖ – എറണാകുളം ജംഗ്ഷന്‍ – ഓഖ എക്‌സ്പ്രസ്സ് ഉള്‍പ്പടെയുള്ള ദീര്‍ഘദൂര തീവണ്ടികള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും റെയില്‍വെ സ്റ്റേഷന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള റോഡ് നിലവിലുള്ള റോഡുമായി ബന്ധിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നീലേശ്വരം റെയില്‍വെ സ്റ്റേഷന്റെ വികസനത്തിന് വേണ്ടി ക്രിയാത്മകമായി ഇടപെട്ട് റെയില്‍വെയുടെ യോഗങ്ങളിലും ഇന്ത്യന്‍ പാര്‍ലമെന്റിലും വികസന കാര്യങ്ങള്‍ ഉന്നയിച്ച ഇന്ത്യന്‍ റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം കാസര്‍ഗോഡ് എം.പി.രാജ്‌മോഹന്‍ ഉണ്ണിത്താന് ജനകീയ കൂട്ടായ്മയുടെ ഉപഹാരം
സേതു ബങ്കളം സമ്മാനിച്ചു.
മെയ് 27 ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ നിവേദനത്തില്‍ ഉള്‍പ്പെട്ട നീലേശ്വരത്തിന്റെ വികസന കാര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് എം പി അറിയിച്ചു. നീലേശ്വരത്ത് എസ്‌കലേറ്റര്‍ അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെക്രട്ടറി കെ.വി.സുനില്‍രാജ്, സി.കെ.അബ്ദുള്‍ സലാം, സി.വി.ഭാവനന്‍, എ.വി.പത്മനാഭന്‍, അശോക് രാജ് വെള്ളിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.