Connect with us

National

ലക്‌നോ വിമാനത്താവളത്തില്‍ നിന്ന് 35 ലക്ഷം രൂപയുടെ നിര്‍മാണ സാമഗ്രികള്‍ മോഷണംപോയി

400 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനിന്റെ അനുബന്ധ ഉപകരണങ്ങള്‍, റിമോട്ട് കേബിളുകള്‍, ഹോസ് പൈപ്പുകള്‍ ഉള്‍പ്പെടെയാണ് മോഷണം പോയത്.

Published

|

Last Updated

ലക്‌നോ| ലക്‌നോ വിമാനത്താവളത്തില്‍ നിന്ന് 35 ലക്ഷം രൂപയുടെ നിര്‍മാണ സാമഗ്രികള്‍ മോഷണംപോയതായി പരാതി. ജനുവരി 25നാണ് മോഷണം പോയത്. നിര്‍മാണ ചുമതലയുണ്ടായിരുന്ന എന്‍.സി.സി ലിമിറ്റഡ് ആണ് പോലീസില്‍ പരാതി നല്‍കിയത്.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിന്റെ നിര്‍മാണപ്രവൃത്തി നടക്കുകയാണിപ്പോള്‍. ഇതിനായി കൊണ്ടുവന്ന 400 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനിന്റെ അനുബന്ധ ഉപകരണങ്ങള്‍, റിമോട്ട് കേബിളുകള്‍, ഹോസ് പൈപ്പുകള്‍ ഉള്‍പ്പെടെയാണ് മോഷണം പോയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

 

 

 

Latest