Connect with us

swapna revelation

ഗൂഢാലോചന കേസ് പിന്‍വലിക്കണം: സ്വപ്ന ഹൈക്കോടതിയിലേക്ക്

ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണം വൈകിട്ട് മൂന്നിന് സ്വപ്‌ന പുറത്തുവിടും

Published

|

Last Updated

പാലക്കാട് | തനിക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസ് തടയണമെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിക്കും. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച്ച ഇത് സംബന്ധിച്ച ഹരജി സമര്‍പ്പിക്കും.

രഹസ്യമൊഴിയിലെ കാര്യങ്ങളാണ് താന്‍ വെളിപ്പെടുത്തിയതെന്നും അത് ഗൂഢാലോചനയുടെ പരിധിയില്‍ വരില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. കസ്റ്റംസിന്റെ കൈയിലുള്ള മൊഴിപ്പകര്‍പ്പടകം ഹൈക്കോടതിയിലെത്തിക്കാനാണ് പ്രതിയുടെ ശ്രമം.

അതിനിടെ രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ സമ്മര്‍ദം ചെലുത്തിയെന്ന് തെളിയിക്കുന്ന ശബ്ദരേഖ ഇന്ന് വൈകിട്ട് മൂന്നിന് വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിടുമെന്ന് സ്വപ്‌ന അറയിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാല്‍ മുഖ്യമന്ത്രി പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിന്റെ മറുപടി.