ramesh chennithala
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി: ചെന്നിത്തല കടുത്ത അതൃപ്തിയിൽ
പുതിയ പദവികളില്ലാത്തതിനാലാണ് അതൃപ്തി.
ന്യൂഡൽഹി | മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത എതിർപ്പുമായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പുതിയ പദവികളില്ലാത്തതിനാലാണ് അതൃപ്തി. പ്രവർത്തക സമിതിയിലേക്കുള്ള സ്ഥിരം ക്ഷണിതാവ് എന്ന പദവിയാണ് ചെന്നിത്തലക്കുള്ളത്. എന്നാൽ ഇത് 19 വർഷം മുമ്പുള്ള സ്ഥാനമെന്ന് ചെന്നിത്തല പക്ഷം പറയുന്നു. അതേസമയം, കേരളത്തിൽ നിന്ന് ശശി തരൂറിനെ പുതുതായി പ്രവർത്തക സമിതി അംഗമാക്കിയിട്ടുണ്ട്. ഇതും അതൃപ്തിക്ക് കാരണമാണ്.
രണ്ട് വർഷമായി ചെന്നിത്തലക്ക് പദവികൾ ഇല്ല. അതേസമയം, ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. തൻ്റെ വികാരം പാർട്ടിയെ അറിയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അദ്ദേഹം പരസ്യമായി പ്രതികരിക്കില്ലെന്നാണ് റിപ്പോർട്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂറിനെ ഒഴിവാക്കിയാൽ മറ്റൊരു തരത്തിലുള്ള ചർച്ചക്ക് ഇടയാക്കുമെന്ന വികാരം അദ്ദേഹത്തിന് ഗുണമായി. തരൂരും ചെന്നിത്തലയും നായർ സമുദായംഗമായതിനാൽ ഇരുവരെയും പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് എ ഐ സി സി പറയുന്നത്.