Connect with us

National

ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; പിന്നില്‍ ബിജെപിയെന്ന് പരാതി

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.

Published

|

Last Updated

അഗര്‍ത്തല| ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ മര്‍ദനം. മര്‍ദിച്ചത് ബിജെപി ഗുണ്ടകളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. ആക്രമണത്തിന് ഇരയായവരുടെ ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ഇന്നലെ രാത്രി സി.പി.എം പ്രവര്‍ത്തകരുടെ വീടിനുനേരെ ബോംബ് എറിഞ്ഞതായും പരാതിയുണ്ട്. വിശാല്‍ഘട്ടിലും ബെലോനിയിലുമാണ് ഇന്നലെ രാത്രി അക്രമം നടന്നത്. വോട്ടെടുപ്പ് ദിവസം അക്രമം ഇല്ലാതാക്കാന്‍ കനത്ത സുരക്ഷയാണ് ത്രിപുരയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

 

 

 

Latest