Connect with us

Kerala

കോണ്‍ഗ്രസ് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ തിരിച്ചെത്തും; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും രാഹുല്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി|കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി. രണ്ടിടത്തും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപി സങ്കല്‍പമെന്നും അതെങ്ങനെ നമ്മുടെ നാടിന്റേത് ആകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഒരു നേതാവ് മതിയെന്ന സങ്കല്‍പം നാടിനോടുള്ള അവഹേളനമാണ്. മലയാളം ഹിന്ദിയേക്കാന്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് കേന്ദ്രത്തിലെത്തിയാല്‍ നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. പക്ഷെ ഒരു മെഡിക്കല്‍ കോളജ് എന്നത് എളുപ്പമുള്ള കാര്യമല്ലേ. മുഖ്യമന്ത്രിക്ക് പല തവണ താന്‍ എഴുതി. പക്ഷെ മുഖ്യമന്ത്രി പരിഹരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.