Connect with us

Kerala

കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രവുമായി കോണ്‍ഗ്രസ് ട്വീറ്റ്; കലാപാഹ്വാനമെന്ന ആരോപണവുമായി ബി ജെ പി

വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നും ആര്‍ എസ് എസും ബി ജെ പിയും വരുത്തിയ നഷ്ടങ്ങള്‍ ഇല്ലാതാക്കുമെന്നും ട്വീറ്റിലുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് വിവാദം. ആര്‍ എസ് എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് വിവാദത്തില്‍ കലാശിച്ചത്. വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നും ആര്‍ എസ് എസും ബി ജെ പിയും വരുത്തിയ നഷ്ടങ്ങള്‍ ഇല്ലാതാക്കുമെന്നും ട്വീറ്റിലുണ്ട്. പടി പടിയായി നമ്മള്‍ ലക്ഷ്യം നേടുമെന്നും ട്വീറ്റില്‍ പറയുന്നു.

ചിത്രം ഉടന്‍ പിന്‍വലിക്കണമെന്ന് ബി ജെ പി വക്താവ് സമ്പത് പത്ര ആവശ്യപ്പെട്ടു. ആര്‍ എസ് എസ് പ്രവര്‍ത്തകരെ കത്തിക്കണമെന്നാണോ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കലാപാഹ്വാനമാണിത്. ഭാരതത്തെ വിഭജിക്കാന്‍ ഉള്ള യാത്രയാണ് രാഹുലിന്റേതെന്നും സമ്പത് പത്ര കുറ്റപ്പെടുത്തി. 1984 ല്‍ രാഹുല്‍ ഗാന്ധിയുടെ പിതാവ് ഡല്‍ഹി കത്തിച്ചുവെന്നും നിക്കര്‍ കത്തിക്കുന്ന ട്വീറ്റ് ഇത് ഓര്‍മിപ്പിക്കുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

 

 

Latest