quiet congress
പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; അമൃതസര്‍ മേയറും പാര്‍ട്ടിവിട്ടു
തരിഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെയുള്ള കൂടുമാറ്റം എ എ പിയിലേക്ക്

അമൃതസര്‍ | കടുത്ത പോരാട്ടം നടക്കുന്ന പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ ഒരു പ്രമുഖ നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി നല്‍കി അമൃതസര്‍ മേയര്‍ കരംജിത് സിംഗ് റിന്റുവാണ് പാര്‍ട്ടിവിട്ടത്. പഞ്ചാബില്‍ കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന ആം ആദ് മി പാര്‍ട്ടിയിലേക്കാണ് കരംജിതിന്റെ കൂടുമാറ്റം. എ എ പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് മുന്‍കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. അശ്വനി കുമാര്‍ പാര്‍ട്ടിവിട്ടത്. കഴിഞ്ഞ 46 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. ഏറെ ചിന്തിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനം എടുത്തത്. എന്റെ മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്നാണ് തോന്നുന്നതെന്നും അശ്വനി കുമാര്‍ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.