Connect with us

PM security breach

നാടകമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്; പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്നെന്ന് സിദ്ധു

പഞ്ചാബിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിദ്ധു കുറ്റപ്പെടുത്തി

Published

|

Last Updated

അമൃത്സര്‍ | പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ച നാടകമെന്നാവര്‍ത്തിച്ച് പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയമാണെന്ന് സിദ്ധു വിമര്‍ശിച്ചു. പഞ്ചാബില്‍ ബി ജെ പിക്ക് ഒരു പിന്തുണയുമില്ലെന്ന് വ്യക്തമായി. പഞ്ചാബിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിദ്ധു കുറ്റപ്പെടുത്തി.

കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. കര്‍ഷകരെ ബി ജെ പി ഖലിസ്ഥാനികളായി ചിത്രീകരിക്കുകയാണെന്ന് സിദ്ധു പറഞ്ഞു. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാന്‍ മോദി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.