Kerala
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വിജ്ഞാപനം പുറപ്പെടുവിച്ചു
ഈ മാസം 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19ന് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും.
തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി പറഞ്ഞു. ഒന്നിലധികം ആളുകള്‍ നാമനിര്‍ദേശ പത്രിക നല്‍കിയാല്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും മിസ്ത്രി പറഞ്ഞു.
---- facebook comment plugin here -----