Connect with us

maadin able world

ഏബ്ള്‍ വേള്‍ഡ് വെര്‍ച്വല്‍ അസംബ്ലി നടത്തി

ഗവണ്‍മെന്റ് ഓഫ് നോര്‍വെ, ഇന്റര്‍നാഷണല്‍ ഡിസബിലിറ്റി അലയന്‍സ്, ഗവണ്‍മെന്റ് ഓഫ് ഘാന എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

Published

|

Last Updated

മലപ്പുറം | ഗ്ലോബല്‍ ഡിസബിലിറ്റി സമ്മിറ്റിനോടനുബന്ധിച്ച് മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് വെര്‍ച്വല്‍ അസംബ്ലി സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഓഫ് നോര്‍വെ, ഇന്റര്‍നാഷണല്‍ ഡിസബിലിറ്റി അലയന്‍സ്, ഗവണ്‍മെന്റ് ഓഫ് ഘാന എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
അന്താരാഷ്ട്ര തലത്തില്‍ ഭിന്നശേഷി മേഖലയില്‍  തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ഫൈനലിസ്റ്റുമായ ആസിം വെളിമണ്ണയായിരുന്നു മുഖ്യാതിഥി.

90  ശതമാനത്തിലധികം വൈകല്യമുള്ള ആസിം താന്‍ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ വെളിമണ്ണ എല്‍ പി സ്‌കൂള്‍ യു പി സ്‌കൂളായി ഉയര്‍ത്തുന്നതിന് വേണ്ടി സമരം നയിച്ചതിലൂടെയാണ് ജനശ്രദ്ധ നേടിയത്. കഴിഞ്ഞ മാസം  പെരിയാറിലെ ഏറ്റവും വീതിയേറിയ ഭാഗം നീന്തിക്കയറി ആസിം ചരിത്രം കുറിച്ചിരുന്നു.  യൂണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡും മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള ഇന്‍സ്‌പെയറിംഗ് ഇന്ത്യ അവാര്‍ഡും കരസ്ഥമാക്കിയ ആസിം സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാണ്. പരിമിതികളെ അതിജീവിച്ച് മുഴുവന്‍ ആഗ്രഹങ്ങളും സ്വപ്നങ്ങളും എത്തിപ്പിടിക്കാന്‍ നമുക്കു കഴിയണമെന്നും അതിനായി രക്ഷിതാക്കളും അധ്യാപകരും സമൂഹവും ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിക്കണമെന്നും വെര്‍ച്ച്വല്‍ അസംബ്ലി സന്ദേശമായി ആസിം പങ്കു വെച്ചു.

വര്‍ഷങ്ങളായി ഭിന്നശേഷി മേഖലയില്‍ നൂതനവും വ്യത്യസ്തവുമായ  മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന മഅദിന്‍ ഏബിള്‍ വേള്‍ഡിന്റെ പരിപാടിയില്‍ വിവിധ സ്ഥാപനങ്ങളിലെ  വിദ്യാര്‍ഥികള്‍ അവരുടെ വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിച്ചു. മഅദിന്‍  ഗ്ലോബല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഉമര്‍ മേല്‍മുറി മുഖ്യ പ്രഭാഷണം നടത്തി.

Latest