Connect with us

pulikkali

ഓണാഘോഷങ്ങള്‍ക്ക് സമാപനം; പൂര നഗരിയില്‍ ഇന്നു പുലികളിറങ്ങും

അഞ്ചു ദേശങ്ങളുടെ പുലികള്‍ ഒരുങ്ങുന്നു

Published

|

Last Updated

തൃശൂര്‍ | നഗരം കീഴടക്കാന്‍ തൃശൂരില്‍ ഇന്ന് പുലികള്‍ ഇറങ്ങും. ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശൂരില്‍ പുലിക്കളി നടക്കുന്നത്.
വൈകീട്ട് മൂന്നുമണിയോടെയാണ് സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങുക. വിവിധ പുലിമടകളില്‍ കാലത്തു തന്നെ പുലികളുടെ ഒരുക്കം തുടങ്ങി.

വിവിദ വര്‍ണങ്ങളില്‍ പുലികളെ ഒരുക്കന്‍ നിരവധി കലാകാരന്‍മാരും രംഗത്തുണ്ട്.
പെണ്‍പുലികളും കരിമ്പുലികളും കുട്ടിപ്പുലികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സീതാറാം മില്‍ ലെയിന്‍, ശക്തന്‍, അയ്യന്തോള്‍, കാനാട്ടുകര, വിയ്യൂര്‍ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയില്‍ പങ്കെടുക്കുന്നത്.

കാഴ്ചക്കാരില്‍ വിസ്മയം ജനിപ്പിക്കുന്ന വിധം പുലികളെ ഒരുക്കുന്നതിലാണ് ഓരോ സംഘവും ശ്രദ്ധിക്കുന്നത്. പുലിക്കളി കാണാന്‍ പൂര നഗരിയിലേക്ക് ഇന്ന് ആയിരങ്ങള്‍ ഒഴുകിയെത്തും.

Latest