Connect with us

Kerala

കൊച്ചിയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ ഏറ്റെന്ന് പരാതി; ഹോട്ടലിനെതിരെ നരഹത്യക്ക് കേസ്

തൊടുപുഴ സ്വദേശി നല്‍കിയ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തത്.

Published

|

Last Updated

കൊച്ചി |  കാക്കനാട്ടെ ലേ ഹയാത്ത് ഹോട്ടലിനെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കോട്ടയം സ്വദേശി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലാണ് കേസ്. യുവാവിന്റെ മരണത്തിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ചിരുന്നു. യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

തൊടുപുഴ സ്വദേശി നല്‍കിയ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്നാണ് പരാതി. തുടര്‍ന്ന്് ചികിത്സ തേടിയെന്നും മരണകാരണം ഭക്ഷ്യവിഷബാധയാണെന്നുമാണ് പരാതി.ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ നായരാണ് മരിച്ചത്.

കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. പാഴ്സലായി വാങ്ങിയ ഷവര്‍മയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചശേഷമാണ് യുവാവിന് ഛര്‍ദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതാതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

 

---- facebook comment plugin here -----

Latest