Connect with us

Kerala

വാണിജ്യ എല്‍ പി ജി സിലിണ്ടറിന് വില കുത്തനെ കൂട്ടി; ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടുള്ള സമരം ആരംഭിച്ചു

സമരം നടത്തുന്ന സംഘടനകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തും

Published

|

Last Updated

കൊച്ചി | വാണിജ്യ എല്‍ പി ജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടുള്ള സമരം ആരംഭിച്ചു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചതോടെ സമരം പൊതുജീവിതത്തെ ബാധിച്ചു.
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്.

സമരം നടത്തുന്ന സംഘടനകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. ഒറ്റയടിക്ക് 993 രൂപ കൂട്ടിയത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹോട്ടല്‍, ബേക്കറി വ്യവസായം തകരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. എല്‍ പി ജി നിയന്ത്രണം കാരണം അടച്ച് പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് കനത്ത ആഘാതം ഏല്‍പ്പിച്ചുകൊണ്ടു വില കുത്തനെ ഉയര്‍ത്തിയത്.

നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കില്‍ ഇക്കുറി ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ കൂടിയത്. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയൊക്കെ വില വര്‍ധനയോടെ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലായി. പ്രവര്‍ത്തനച്ചെലവ് കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

 

Latest