Connect with us

Kerala

പുഴയില്‍ അവശ നിലയില്‍ കണ്ടെത്തിയ കോളജ് വിദ്യാര്‍ഥിനി മരിച്ചു

പുഴയില്‍ അവശയായനിലയില്‍ അഞ്ജനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്

Published

|

Last Updated

കൊച്ചി  | അവശ നിലയില്‍ പുഴയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശിനി അഞ്ജന ബിജു (21)വാണ് മരിച്ചത്. തിങ്കള്‍ രാവിലെ 10 ഓടെ കാലടി ചെങ്ങല്‍ പ്രദേശത്താണ് വിദ്യാര്‍ഥിനിയെ പുഴയില്‍ കണ്ടെത്തിയത്.

പുഴയില്‍ അവശയായനിലയില്‍ അഞ്ജനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 11 ഓടെ മരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് വിദ്യാര്‍ഥിനിയാണ്. പെരുമ്പാവൂര്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു.

 

---- facebook comment plugin here -----

Latest