National
കോയമ്പത്തൂര്‍ സ്‌ഫോടനം; പ്രതികള്‍ക്കെതിരെ യു എ പി എ
75 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി കമ്മീഷണര്‍.

കോയമ്പത്തൂര്‍ | കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടന സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തി. സിറ്റി പോലീസ് കമ്മീഷണറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു ആദ്യം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തിയത്.
കേസില്‍ 20 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. അന്വേഷണം തുടരുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ വ്യക്തമാക്കി. 75 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായും കമ്മീഷണര്‍ പറഞ്ഞു.
---- facebook comment plugin here -----