National
കോയമ്പത്തൂര്‍ സ്‌ഫോടനം; ഒരാള്‍കൂടി അറസ്റ്റില്‍
കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കോയമ്പത്തൂര്‍ | കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്‌സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന്റെ ബന്ധുവാണ് ഇയാള്‍, ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കോയമ്പത്തൂര്‍ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസ് ഇസ്മായില്‍, നവാസ് ഇസ്മായില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ജി.എം നഗര്‍, ഉക്കടം സ്വദേശികളാണ് ഇവര്‍. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബിനുമായി അടുത്ത ബന്ധം ഉള്ളവരായിരുന്നു അഞ്ചുപേരും.
---- facebook comment plugin here -----