Editors Pick
തമിഴകം വാഴാൻ വിജയ് എത്തുമ്പോൾ സംഗീത എവിടെ? തൃഷയുടെ സാന്നിധ്യവും കുടുംബത്തിന്റെ അസാന്നിധ്യവും ചർച്ചയാകുന്നു
വിജയ്‍റെ രാഷ്ട്രീയ പ്രവേശനം ചരിത്രപരമായ നിമിഷമായി ആഘോഷിക്കപ്പെടുമ്പോഴും കുടുംബാംഗങ്ങൾ വിട്ടുനിന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. അതേസമയം വിജയ്‍റെ അടുത്ത സുഹൃത്തും നടിയുമായ തൃഷ കൃഷ്ണൻ സത്യപ്രതിജ്ഞാ ചടങ്ങിൽ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായി.
വിജയ്‍യും കുടുംബവും (ഇടത്ത്), നടി തൃഷ കൃഷ്ണൻ (വലത്ത്)
ചെന്നൈ | തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ചടങ്ങിൽ ഭാര്യയും മക്കളും പങ്കെടുക്കാതിരുന്നത് തമിഴകത്ത് സജീവ ചർച്ചയാകുന്നു. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖർ, എസ് എ ചന്ദ്രശേഖർ എന്നിവർക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പമാണ് വിജയ് എത്തിയത്. എന്നാൽ വിജയ്‍റെ ഭാര്യ സംഗീത സോമലിംഗം, മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർ ചടങ്ങിനെത്തിയില്ല.
വിജയ്‍റെ രാഷ്ട്രീയ പ്രവേശനം ചരിത്രപരമായ നിമിഷമായി ആഘോഷിക്കപ്പെടുമ്പോഴും കുടുംബാംഗങ്ങൾ വിട്ടുനിന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. അതേസമയം വിജയ്‍റെ അടുത്ത സുഹൃത്തും നടിയുമായ തൃഷ കൃഷ്ണൻ സത്യപ്രതിജ്ഞാ ചടങ്ങിൽ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായി. വിജയ്‍റെ മാതാവിനൊപ്പം മുൻനിരയിൽ തന്നെ തൃഷ ഇരുന്നിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്.

വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തൃഷ കൃഷ്ണൻ വിജയ്‍യുടെ അമ്മ ശോഭ ചന്ദ്രശേഖറിനെ കെട്ടിപ്പിടിക്കുന്നു
വിജയ് കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയാണെന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിലാണ് സംഗീതയുടെ അസാന്നിധ്യമെന്നാണ് തമിഴകത്തെ സംസാരം. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതായും റിപ്പോർട്ടുകളുണ്ട്. തന്റെ പരാതിയിൽ വിജയ്‍റെ പരസ്ത്രീ ബന്ധത്തെക്കുറിച്ചും തനിക്കും കുട്ടികൾക്കും ഉണ്ടായ മാനസിക വിഷമത്തെക്കുറിച്ചും സംഗീത പരാമർശിച്ചിട്ടുണ്ടെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. ഈ കേസിന്റെ അടുത്ത വാദം ജൂൺ 15ന് നടക്കും.
ചടങ്ങിൽ തമിഴ്നാട് ഗവർണർ വിജയ്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വന്ദേമാതരത്തോടെ തുടങ്ങിയ ചടങ്ങ് ദേശീയ ഗാനത്തോടെയാണ് അവസാനിച്ചത്. ഒമ്പത് ടി വി കെ നേതാക്കളും വിജയ്‍നൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തമിഴ്നാടിന്റെ പുരോഗതിക്കായി മതേതരവും സാമൂഹിക നീതിയിലധിഷ്ഠിതവുമായ ഒരു പുതിയ യുഗം ആരംഭിക്കുമെന്ന് വിജയ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. പവൻ കല്യാൺ, കമൽ ഹാസൻ തുടങ്ങിയ പ്രമുഖർ വിജയ്‍ക്ക് ആശംസകൾ നേർന്നു.
Summary
Actor-turned-politician Vijay, popularly known as Thalapathy, took the oath as the Chief Minister of Tamil Nadu in a grand ceremony held in Chennai. While his parents and actress Trisha Krishnan attended the event, the absence of his wife Sangeetha and their children drew significant public attention. The event comes amidst ongoing rumours regarding Vijay’s personal life and a reported divorce petition filed by Sangeetha citing infidelity.







