Connect with us

Kerala

കൊച്ചിയിലേത് മേഘ വിസ്ഫോടനം തന്നെ: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

28നുണ്ടായ പെരുമഴയിൽ കൊച്ചിയിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.

Published

|

Last Updated

കൊച്ചി | മെയ് 28ന് കൊച്ചി നഗരത്തെ വെള്ളത്തിലാഴ്ത്തിയ കനത്ത മഴ മേഘ വിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കളമശ്ശേരിയിലെ മഴ മാപിനിയിൽ അന്ന് ഒരു മണിക്കൂറിൽ രേഖപ്പെടുത്തിയത് 100 മി. മീ. മഴയായിരുന്നു.
കൊച്ചിയിൽ ഉണ്ടായത് മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് ശാസ്ത്രജ്ഞർ സംഭവ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ റിപോർട്ട് ചെയ്ത രണ്ടാമത്തെ മേഘ വിസ്ഫോടനമാണിതെന്നും കേന്ദ്രം പറയുന്നു.

28നുണ്ടായ പെരുമഴയിൽ കൊച്ചിയിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ മുനിസിപാലിറ്റികളിലുമാണ് ഏറെ ദുരിതമുണ്ടായത്. എറണാകുളം ബൈപാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest