Connect with us

National

മുംബൈയില്‍ പരീക്ഷാ ദിവസം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായി

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

താനെ ( മഹാരാഷ്ട്ര ) |  മുംബൈയില്‍ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് എക്‌സാം എഴുതാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. ബുധനാഴ്ച രാവിലെ 8.45 നാണ് കോളേജിലേക്ക് ഗന്‍സോലിയിലുള്ള വീട്ടില്‍ നിന്ന് വിദ്യാര്‍ഥി ഇറങ്ങിയത്.

രാത്രി വൈകിയും കുട്ടി വീട്ടില്‍ തിരിച്ചെത്താതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest