Connect with us

Encounter in Kashmir

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് സ്വദേശിയായ ലഷ്‌കര്‍ പ്രവര്‍ത്തകന്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഭീകരരാണെന്നും ഇതില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയായ തുഫൈല്‍ എന്നയാളുമാണെന്ന് സൈന്യം അറിയിച്ചു.

ഇന്ന് രാവിലെ അഞ്ച് മണിക്ക് ചത്രാസ് ഗാന്ധി ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ പ്രദേശത്ത് സൈന്യവും പോലീസും ചേര്‍ന്ന് സംയുക്തമായാണ് തിരച്ചില്‍ നടത്തിയിരുന്നത്. പ്രദേശത്ത് സൈനത്തിന്റെ തിരച്ചില്‍ തുടരുകയാണ്.

 

Latest