kashmir clash
കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് പൗരനെന്ന് വിവരം
ശ്രീനഗര്‍ | ജമ്മു കശ്മീല്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തീവ്രകവാദ സംഘത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെടതെന്നും ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ജില്ലയിലെ ചാന്ദ്ഗം പ്രദേശത്ത് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
2022 പിറന്നതോടെ കശ്മീരില്‍ തുടര്‍ ഭീകരാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസവും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം.







