Connect with us

National

പഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് മരണം

രണ്ടു പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

പാട്യാല|പഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ രണ്ട് തടവുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികിത്സക്കായി പാട്യാലയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു.