Connect with us

School Kalolsavam

പൗരത്വ നിയമവും ബുൾഡോസർ രാജും; പൊള്ളുന്ന രാഷ്ട്രീയം പറഞ്ഞ് അറബിക് നാടകം

Published

|

Last Updated

രാജ്യത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയും അടിച്ചമർത്തലുകളും ചർച്ചയാക്കി കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ എച്ച് എസ് വിദ്യാർഥികൾ അവതരിപ്പിച്ച അറബിക് നാടകം ശ്രദ്ധേയമായി. ഭരണകൂടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വ നിയമവും ഉത്തരേന്ത്യയിൽ ഫാസിസ്റ്റ് സർക്കാർ തുടർന്നു കൊണ്ടിരിക്കുന്ന ബുൾഡോസർ രാജും ഇതിവൃത്തമാക്കിയ നാടകം മികച്ച പ്രേക്ഷക പിന്തുണയോടെ എ ഗ്രേഡും സ്വന്തമാക്കി.

ഭരണകൂട ഭീകരതകൾക്കിടയിൽ ദുരിതത്തിലായ ഒരു ഉത്തരേന്ത്യൻ മുസ്‌ലിം കുടുംബത്തിൻറെ ജീവിതവും പോലീസ് നടപടികളുമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. ഇന്ത്യ ഇന്ത്യക്കാരുടെ രാജ്യമാണെന്നും രാജ്യത്തെ ഭീതിജനകമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഓരോ പൗരനും ബാധ്യതയുണ്ടെന്നുമുള്ള സന്ദേശം നൽകിയാണ് നാടകം അവസാനിച്ചത്.
ആദ്യാവസാനം ഉദ്വേഗം നിറഞ്ഞ് ശ്രോതാക്കളെ മുൾ മുനയിൽ നിർത്തിയ നാടകം അവസാനിക്കുമ്പോൾ ഉയർന്ന ദേശീയ ഗാനത്തെ സദസ്സ് നിറഞ്ഞ കയ്യടികളോടെയാണ് വരവേറ്റത്.രാജ്യത്തിന്റെ ഭീതിജനകമായ നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിൽ വിദ്യാർഥികൾ വിജയിച്ചതായി ശ്രോതാക്കൾ അഭിപ്രായപ്പെട്ടു.

പരപ്പനങ്ങാടി സ്വദേശി റഫീഖ് മംഗലശ്ശേരിയാണ് നടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. സുനാൻ,അമീൻ,അമർ, നിസാൽ, റിഹാൽ, ശിഫാന ദിയ, സമാഹ, ആഇശ, ബുശ്റ എന്നിവരാണ് വേഷമിട്ടത്.

---- facebook comment plugin here -----