Connect with us

Career Notification

സിപെറ്റ് ഡിപ്ലോമ പഠിക്കാൻ അവസരം

കന്പ്യൂട്ടർ ബേസ്ഡ് പരീക്ഷ ജൂൺ ഏഴിന് നടക്കും.

Published

|

Last Updated

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി (സിപെറ്റ്) നടത്തുന്ന പി ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷക്ക് (കോമൺ അഡ്മിഷൻ ടെസ്റ്റ്-ക്യാറ്റ്) അപേക്ഷ ക്ഷണിച്ചു. https://cipet26.onlineregistrationform.org/CIPET/ വഴി ഈ മാസം 28 വരെ അപേക്ഷിക്കാം. കൊച്ചി ഉൾപ്പെടെ രാജ്യത്തെ 29 ക്യാന്പസുകളിലെ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കന്പ്യൂട്ടർ ബേസ്ഡ് പരീക്ഷ ജൂൺ ഏഴിന് നടക്കും. ഓൺലൈനായി അപേക്ഷിക്കണം. 500 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, വർഗ വിഭാഗത്തിന് 250 രൂപ.

കോഴ്സുകൾ

കൊച്ചി ഏലൂരിലാണ് സിപെറ്റിന്റെ കേരളത്തിലെ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്‌നോളജി (ഐ പി ടി) സ്ഥിതി ചെയ്യുന്നത്. ഡി പി എം ടി, ഡി പി ടി എന്നിങ്ങനെ രണ്ട് ഡിപ്ലോമ കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. 60 വീതം സീറ്റാണുള്ളത്. കോഴ്‌സ് കാലയളവിൽ ആറ് മാസം ഇന്റേൺഷിപ്പ് വിദ്യാർഥികൾക്ക് ലഭിക്കും. മൂന്ന് വർഷ ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്‌സ് മോൾഡ് ടെക്‌നോളജി (ഡി പി എം ടി), മൂന്ന് വർഷ ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്‌സ് ടെക്‌നോളജി (ഡി പി ടി), ഒന്നര വർഷ പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ഡിസൈൻ വിത്ത് കാഡ്/കാം, രണ്ട് വർഷ പി ജി ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്‌സ് പ്രൊസസിംഗ് ആൻഡ് ടെസ്റ്റിംഗ് എന്നിവയാണ് കോഴ്സുകൾ.

യോഗ്യത

പത്താം ക്ലാസ്സ് ജയിച്ചവർക്കും ഇത്തവണ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മെക്കാനിക്കൽ/പ്ലാസ്റ്റിക്‌സ്/പോളിമർ/ടൂൾ/പ്രൊഡക്‌ഷൻ/ഓട്ടമൊ ബൈൽ/മെക്കട്രോണിക്സ്/ടൂൾ ആൻഡ് ഡൈ മേക്കിംഗ്/പെട്രോകെമിക്കൽസ്/ഇൻഡസ്ട്രിയൽ/ഇൻസ്ട്രുമെന്റേഷൻ എന്നിവയിലൊന്നിൽ മൂന്ന് വർഷ പി ജി ഡിപ്ലോമക്ക് ഏതെങ്കിലും സയൻസ് വിഷയത്തിൽ മൂന്ന് വർഷ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

പരീക്ഷാഘടന

ഒരു മണിക്കൂർ ദൈർഘ്യമുള്ള 50 മാർക്കിന്റെ പരീക്ഷയാണ് സിപെറ്റ് ക്യാറ്റ്. ഫിസിക്‌സ്, കണക്ക്, സയൻസ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് ഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ഡിപ്ലോമ പ്രവേശന പരീക്ഷക്ക് പത്താം ക്ലാസ്സ് നിലവാരമുള്ള ചോദ്യങ്ങളും പി ജി ഡിപ്ലോമക്ക് ഉയർന്ന നിലവാരമുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം.

Content Highlights:
The Central Institute of Petrochemicals Engineering and Technology (CIPET) has invited applications for its Common Admission Test (CAT) for various Diploma and PG Diploma programs. Candidates can apply online through the official portal until May 28, with the computer-based entrance exam scheduled for June 7. The Kochi campus at Eloor offers specialized courses in Plastics Technology and Mold Technology, providing significant industry internship opportunities for students who have cleared or are awaiting results for Class 10 or Degree examinations.

 

Latest