National
ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ആസൂത്രിമായി ശ്രമിക്കുന്നു: ദലൈലാമ
ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തു

ഗയ | ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ആസൂത്രിത ശ്രമം നടത്തുന്നതായി ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ചൈനക്ക് കഴിയില്ലെന്നും ബോധഗയയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ദലൈലാമ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍, പത്മസംഭവ പ്രതിമ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതിനെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തു. എങ്കിലും ബുദ്ധമതം അതിന്റെ സ്ഥാനത്ത് നില്‍ക്കുന്നു. ചൈനയിലും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ആരെയെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികള്‍ ബുദ്ധനു മുന്നില്‍ പ്രാര്‍ഥിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈലാമ സംഭാവന ചെയ്തു.ദലൈ ലാമയുടെ ബോധഗയയിലെ സന്ദര്‍ശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.