Connect with us

Malappuram

ശിശു ദിനത്തില്‍ ലഹരിക്കെതിരെ ബോധവത്കരണവുമായി കുരുന്നുകള്‍

ലഹരിക്കെതിരെയുള്ള വിവിധ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് 800 വിദ്യാര്‍ഥികള്‍ നടത്തിയ ശിശുദിന അസംബ്ലി ശ്രദ്ധേയമായി.

Published

|

Last Updated

മലപ്പുറം | ശിശുദിനത്തില്‍ ലഹരിക്കെതിരെ ബോധവത്കരണം നടത്തി മഅദിന്‍ പബ്ലിക് സ്‌കൂള്‍ കെ ജി വിദ്യാര്‍ഥികള്‍. ലഹരിക്കെതിരെയുള്ള വിവിധ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് 800 വിദ്യാര്‍ഥികള്‍ നടത്തിയ ശിശുദിന അസംബ്ലി ശ്രദ്ധേയമായി. സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ചാച്ചാജിയുടെ ജന്മ ദിനത്തില്‍ ലഹരി പോലെയുള്ള മാരക വിപത്തുകള്‍ക്കെതിരെ കുരുന്നു മക്കള്‍ നടത്തിയ ബോധവത്കരണം ശക്തമായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ധാര്‍മിക ബോധമുള്ള വിദ്യാർഥി തലമുറയാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ സൈദലവിക്കോയ കൊണ്ടോട്ടി ശിശുദിന സന്ദേശം നല്‍കി. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, അബ്ബാസ് സഖാഫി കച്ചേരിപ്പറമ്പ്, മാനേജര്‍ അബ്ദുർറഹ്മാന്‍ ചെമ്മങ്കടവ്, ജിഷ, സിന്ധു നേതൃത്വം നല്‍കി.