Connect with us

Kerala

രക്ഷിതാക്കളെ അനാഥാലയങ്ങളിലാക്കുന്ന മക്കള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു: മന്ത്രി വി എന്‍ വാസവന്‍

പവിത്രമായിരുന്ന കുടുംബ ബന്ധങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വേദനാജനകമാണെന്നും മന്ത്രി

Published

|

Last Updated

തിരുവല്ല |  സ്വത്ത് സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ പവിത്രമായ കുടുംബ ബന്ധങ്ങളെല്ലാം വിസ്മരിച്ച് രക്ഷിതാക്കളെ അനാഥാലയങ്ങളിലാക്കുന്ന മക്കള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ലോക വയോജനദിനത്തോടനുബന്ധിച്ചു കെ പി വി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കരുതല്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാര്‍ദ്ധക്യത്തില്‍ ആവശ്യമായ പരിചരണങ്ങള്‍ നല്‍കി രക്ഷിതാക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ധാര്‍മ്മിക ബാധ്യത മക്കള്‍ക്കുണ്ട്. പവിത്രമായിരുന്ന കുടുംബ ബന്ധങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വേദനാജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest