Kerala
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് ബയോതിരുത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 16 ന്
വോട്ടെണ്ണലിന് തൊട്ടു മുമ്പേ പരാജയ ഭീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് ബയോ തിരുത്തി എന്നത് വ്യാജ പ്രചാരണം
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് ബയോതിരുത്തി മുഖ്യമന്ത്രി എന്നതു മാറ്റി പിബി മെമ്പര്‍ എന്നാക്കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ദിവസം. വോട്ടെണ്ണലിന് തൊട്ടു മുമ്പേ പരാജയ ഭീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് ബയോ തിരുത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു വ്യക്തമായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 16നാണ് പിണറായി ഔദ്യോഗിക സ്ഥാനം മാറ്റി പാര്‍ട്ടി സ്ഥാനം ബയോയില്‍ ഉള്‍പ്പെടുത്തിയത് എന്നു വ്യക്തമായി. വോട്ടെടുപ്പ് ഫലം ഭയന്ന് മുഖ്യമന്ത്രി പദവി ഒഴിയാന്‍ തയ്യാറെടുക്കുന്നു എന്ന രീതിയിലാണ് യു ഡി എഫ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പ്രചാരണം നടത്തിയത്.
ഔദ്യോഗിക പദവികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ‘ചീഫ് മിനിസ്റ്റര്‍’ എന്നതിന് പകരം ‘പോളിറ്റ് ബ്യൂറോ മെമ്പര്‍, സി പി ഐ എം എന്ന് അദ്ദേഹം നേരത്തെ തന്നെ പുതുക്കിയത്.
കൂടാതെ, ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്, കേരള’ എന്ന ഔദ്യോഗിക പേജില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാക്കിയതും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായുള്ള നടപടിയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സാങ്കേതികമായ ഈ മാറ്റത്തെ യു ഡി എഫ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നു വ്യക്തമായി. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് മിനിമം ധാരണയില്ലാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സി പി എം കേന്ദ്രങ്ങള്‍ പറയുന്നത്.


