Connect with us

Kerala

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ മൃതദേഹം സംസ്‌കരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

Published

|

Last Updated

കോട്ടയം| പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ മൃതദേഹം സംസ്‌കരിച്ചു. പാലായിലെ ചെറുപുഷ്പം പള്ളിവിലയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുളള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

ഇന്നലെ വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ പൊതുദര്‍ശനം ഇന്ന് മൂന്നുമണിവരെയായിരുന്നു. മൂന്നുമണിയോടെ വീടിനു സമീപത്തുള്ള ചെറുപുഷ്പം പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കി. നാലരയോടെ  ബിജോ കപ്പയുടെ മൃദദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

കാറപകടത്തില്‍ പരുക്കേറ്റ് മാസങ്ങളോളമായി ചികിത്സയിലായിരുന്ന ഡിജോ കാപ്പന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയായ ഡിജോ കാപ്പന്‍ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന സ്ഥാപനവും പ്രാവര്‍ത്തികമാക്കി. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന് അപകടത്തില്‍ പരുക്കേറ്റത്.

Content Highlights:
The funeral of prominent social and consumer rights activist Dijo Kappan was held with full state honors at Cherupushpam Church in Pala. High-profile figures including Opposition Leader VD Satheesan attended the ceremony led by Bishop Joseph Kallarangatt to pay their final respects. Dijo Kappan passed away at a private hospital after battling injuries sustained in a car accident for several months. He was widely recognized for his dedicated efforts in consumer education and advocacy through the Center for Consumer Education.