commemoration
ചേലക്കാട് മുഹമ്മദ് ഹാജി: ഫുജൈറയിലെ പ്രാസ്ഥാനിക രംഗത്തെ നിറസാന്നിധ്യം
പ്രവാസ ജീവിതത്തിനിടയില്‍ ഫുജൈറയിലും പരിസര പ്രദേശങ്ങളിലും സുന്നി പ്രാസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങലില്‍ അദ്ദേഹം നിറഞ്ഞു നിന്നു.

ഫുജൈറ | ഇന്നലെ വിട പറഞ്ഞ നാദാപുരം ചേലക്കാട് സ്വദേശി പാലോള്ളതില്‍ കാളിച്ചേരി മുഹമ്മദ് ഹാജിക്ക് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി. മൂന്നര പതിറ്റാണ്ടിലധികം പ്രവാസ ജീവിതം നയിച്ച ശേഷം അഞ്ച് വര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയ ചേലക്കാട് മുഹമ്മദ് ഹാജി ഫുജൈറയിലെ സുന്നി പ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യവും ഐ സി എഫ് മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും ഫുജൈറ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹിയുമായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.
പ്രവാസ ജീവിതത്തിനിടയില്‍ ഫുജൈറയിലും പരിസര പ്രദേശങ്ങളിലും സുന്നി പ്രാസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങലില്‍ അദ്ദേഹം നിറഞ്ഞു നിന്നു. ഗള്‍ഫ് സിറാജ് പ്രസിദ്ധീകരണത്തിന്റെ ആരംഭ ഘട്ടത്തില്‍ ഫുജൈറയുടെ എല്ലാ ദിക്കുകളിലും പ്രചാരണത്തിന് മുന്നിട്ടിറങ്ങിയും വരിക്കാരെ ചേര്‍ത്തും ചേലക്കാട് മുഹമ്മദ് ഹാജി വലിയ പങ്കു വഹിച്ചു.
ഫുജൈറയിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു അദ്ദേഹം. കൂടാതെ തന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിലൂടെ സുന്നി പണ്ഡിതരുടെ മത പ്രഭാഷണ സീഡികള്‍, കേരളത്തില്‍ നിന്നുള്ള പ്രസിദ്ധീകണങ്ങള്‍ തുടങ്ങിയവ കിട്ടാവുന്നിടത്ത് നിന്ന് ശേഖരിച്ച് എത്തിച്ചുകൊടുക്കുന്നതില്‍ അതീവ തത്പരനായിരുന്നു. ഫുജൈറയില്‍ വര്‍ഷങ്ങളായി ആലിയ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തിയിരുന്ന അദ്ദേഹം ആലിയ മുഹമ്മദ് ഹാജി എന്നായിരുന്നു അറിയപ്പെട്ടത്. പ്രവാസത്തിന് ശേഷവും നാട്ടിലും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. മുസ്ലിം ജമാഅത്ത് കുമ്മങ്കോട് യൂനിറ്റ് സെക്രട്ടറിയായിരുന്നു.