Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴക്ക് സാധ്യത; തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴ

ഇടിയോട് കൂടിയ മഴക്കും പൊടുന്നനെയുള്ള കാറ്റിനും സാധ്യതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന വ്യാപകമായി ഇന്ന് വേനല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ഉച്ചയോടെ ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴക്കും പൊടുന്നനെയുള്ള കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ മണിക്കൂറുകളില്‍ തിരുവനന്തപുരത്തും കൊല്ലത്തും മെച്ചപ്പെട്ട മഴ കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. നാളെയും എറണാകുളത്ത് യെല്ലോ അലര്‍ട്ടായിരിക്കും. അതേ സമയം സംസ്ഥാന താപനില മുന്നറിയിപ്പ് തുടരുകയാണ്.പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഈ ജില്ലകളില്‍ താപനില ഉയരും. പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

 

Latest