Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലര്‍ട്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലര്‍ട്ട്.

തമിഴ്നാട് തീരത്തിന് സമീപം രൂപംകൊള്ളുന്ന ചക്രവാതച്ചുഴി യാണ് സംസ്ഥാനത്ത് മഴക്ക് സാധ്യതയേറ്റുന്നത്. കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ മഴ ലഭിക്കുക. തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും മലപ്പുറം, വയനാട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.