Malappuram
വെല്ലുവിളികളെ അറിവുകൊണ്ട് അതിജയിക്കണം. റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ
പുതിയകാലത്ത് ഇസ്‌ലാം നേരിടുന്ന വെല്ലുവിളികളെ അറിവ് കൊണ്ട് നേരിടാൻ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും അദ്ദേഹം
കൊണ്ടോട്ടി | വെല്ലുവിളികളെ അറിവുകൊണ്ട് അതിജയിക്കാനാകണമെന്ന് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ. ബുഖാരി ദഅവ കോളേജ് ഖത്മുൽ ബുഖാരി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയകാലത്ത് ഇസ്‌ലാം നേരിടുന്ന വെല്ലുവിളികളെ അറിവ് കൊണ്ട് നേരിടാൻ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി പ്രബോധന വഴിയിലേക്കിറങ്ങുന്ന യുവ പണ്ഡിതന്മാരുടെ ബുഖാരി ദർസിന്റെ സമാപനമാണ് ഖത്മുൽ ബുഖാരി.
സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, സയ്യിദ് ശിഹാബുദ്ധീൻ അഹ്സനി ചിറയിൽ, അബൂ ഹനീഫൽ ഫൈസി തെന്നല, അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്,മിഖ്ദാദ് ബാഖവി ചുങ്കത്തറ,ഹംസ ബാഖവി തെന്നല, സി.കെ.യു മൗലവി മോങ്ങം, പി.എച്ച് അബ്ദുറഹ്മാൻ ദാരിമി പങ്കെടുത്തു.







