Connect with us

National

ഊര്‍ജ്ജ ക്ഷാമം തീരുന്നതായി കേന്ദ്രം; കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണം

ഇനി രണ്ടോ മൂന്നോ ദിവസത്തെ കല്‍ക്കരി മാത്രമേ ഉള്ളൂ എന്ന് ചില സംസ്ഥാനങ്ങള്‍ പറയുമ്പോഴും പ്രതിസന്ധിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ഊര്‍ജ്ജ ക്ഷാമം തീരുന്നതായി കേന്ദ്രം. കല്‍ക്കരി നീക്കത്തിന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥനങ്ങള്‍ക്ക് പ്രതിദിനം രണ്ടു ലക്ഷം ടണ്‍ കല്‍ക്കരി നല്‍കുമെന്നാണ് പ്രഖ്യാപനം. കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പ്രതിദിന കല്‍ക്കരി ഖനനം അടുത്ത അഞ്ച് ദിവസം കൊണ്ട് 1.94 മില്യണ്‍ ടണ്ണില്‍ നിന്ന് 2 മില്യണ്‍ ടണ്ണായി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ സ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്.

ഇനി രണ്ടോ മൂന്നോ ദിവസത്തെ കല്‍ക്കരി മാത്രമേ ഉള്ളൂ എന്ന് ചില സംസ്ഥാനങ്ങള്‍ പറയുമ്പോഴും പ്രതിസന്ധിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍കെ സിംഗും പ്രധാനമന്ത്രിയെ കണ്ടു. യോഗത്തില്‍ കല്‍ക്കരി ഊര്‍ജ്ജ സെക്രട്ടറിമാര്‍ കല്‍ക്കരി എത്രത്തോളം ലഭ്യമാണെന്ന വിശദാംശം അറിയിച്ചു. കല്‍ക്കരി ആവശ്യത്തിന് സംഭരിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം പല സംസ്ഥാനങ്ങളും തള്ളുകയാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു.