Kerala
പാറശ്ശാലയിലെ സിഎസ്‌ഐ ലോ കോളജില്‍ ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകര്‍ന്നു വീണു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സീലിംഗ് ചോരുന്ന കാര്യം നേരെത്തെ വിദ്യാത്ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും മാറ്റിയിരുന്നില്ല.

തിരുവനന്തപുരം|പാറശ്ശാലയിലെ സിഎസ്‌ഐ ലോ കോളജില്‍ ക്ലാസ് നടക്കുന്നതിനിടെ മുറിയുടെ സീലിംഗ് തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് നടക്കുമ്പോഴാണ് സീലിംഗ് തകര്‍ന്നു വീണത്. സീലിംഗ് ചോരുന്ന കാര്യം നേരെത്തെ വിദ്യാത്ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും മാറ്റിയിരുന്നില്ല.
വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നതിന്റെ തൊട്ടുമുമ്പിലേക്കാണ് സീലിങ് തകര്‍ന്നുവീണത്. സീലിങ് തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിദ്യാര്‍ത്ഥികള്‍ക്കായി മറ്റൊരു കെട്ടിടം പണി പൂര്‍ത്തിയായതുകൊണ്ടാണ് നിലവിലെ കെട്ടിടത്തില്‍ അറ്റകുറ്റ പണി നടത്താതിരുന്നതെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
---- facebook comment plugin here -----